SOLO TRIPS....
ഏകാന്ത യാത്രകൾ എന്ന ആശയം മനസിലേക്കു വന്നത്തെപ്പോലെന്ന് ഓർമയില്ല.ബാഗ്ലൂരിൽ ജോലി ചെയ്തു തുടങ്ങിയ സമയത്തു തന്നെ തുടങ്ങിയിരിക്കുന്നു ഏകാന്ത യാത്രകൾ.അന്ന് അത് ട്രെയിൻ യാത്രകളും ബസ് യാത്രകളും മാത്രമായിരുന്നെങ്കിൽ അഞ്ചു വർഷങ്ങൾക്കിപ്പുറം അതൊരു പ്രണയമായി മാറാൻ തുടങ്ങിയിരിക്കുന്നു.ഒറ്റക്കുള്ള ട്രെയിൻ യാത്രകളും ബസ് യാത്രകളും എനിക്ക് ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
അപരിചിതർ നന്മ നിറഞ്ഞ സുഹൃത്താകളാകുന്ന സന്ദര്ഭങ്ങളും , ചുറ്റുമുള്ളവർ ഓരോരുത്തരെയും ഒറ്റക്കൊറ്റക്ക് നോക്കിയാൽ എല്ലാവരിലും നന്മ ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്.എന്നിരുന്നാലും, ഒറ്റക്കെ ഉള്ളൂ, വഴങ്ങുമോ എന്ന രീതിയിൽ പിന്തുടർന്നു വന്ന അനുഭവവും പറയാതെ വയ്യ.ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ, നമുക്ക് കിട്ടുന്നത് വിലപിടിപ്പുള്ള നിമിഷങ്ങളാണ്.എന്താണ് ശെരിക്കും എന്റെ സന്തോഷം,എപ്പോളാണ് ഞാൻ സന്തോഷിക്കുന്നത്,ഏതു കാഴ്ചകളിലാണ് ഞാൻ മതിമറന്നു നിന്നുപോകുന്നത്, ഇതൊക്കെ മനസിലാക്കാൻ ഈ യാത്രകൾ സഹായിക്കുന്നു.
സഹകരിച്ചും , മറ്റുള്ളവരെ സഹായിച്ചും ആണ് ഓരോ യാത്രയും നന്നായി മുന്നോട്ട് പോകുന്നത്. നമ്മൾ ആരെന്നോ എന്തെന്നോ അറിയാത്തവരോടുള്ള സംഭാഷണം വളരെ സമാധാനം തരും. ഒരു മുന്വിധിയും ഇല്ലാതെയുള്ള തറയിൽ നിന്ന് കൊണ്ടുള്ള സംസാരമാകും അത്.
നമ്മൾ നമുക്കു വേണ്ടി മാറ്റിവെക്കുന്ന സമയമാക്കി ഈ യാത്രകളെ മാറ്റാം.ഈ ലോകത്തിൽ നമ്മളെ ഏറ്റവും സന്തോഷിപ്പിക്കാൻ കഴിയുന്നത് നമുക്കാണെന്ന സത്യം ശെരിക്കും തിരിച്ചറിയാനുള്ള അവസരങ്ങളാണ് ഈ യാത്രകൾ. നമ്മിലെ പരമാനന്ദത്തെ തിരിച്ചറിയുമ്പോൾ, ഉള്ളിലെ നന്മ പുറത്തു വരികയും, മറ്റുള്ളവരിലേക്കും അത് പകർന്നു നൽകാൻ നമുക്ക് പറ്റുകയും ചെയ്യും.എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിക്കാനുള്ള സാഹചര്യവും ഉണ്ടാകും.
അങ്ങനെ ഞാൻ തുടങ്ങുകയാണ്...