Thursday, 4 October 2018

ഒരു ദേശത്തിന്റെ കഥ: ഒരു അവലോകനം



അതിരാണിപ്പാടത്തെ  പശ്ചാത്തലമാക്കി ശ്രീ S K പൊറ്റക്കാട് എഴുതിയ  നോവൽ ആണ്  "ഒരു ദേശത്തിന്റെ കഥ". ധര്മിഷ്ഠനായ കൃഷ്ണൻമാസ്റ്ററുടെ മകനായ ശ്രീധരന്റെ വീക്ഷണ വിവരണത്തിലൂടെയാണ് നോവൽ നീങ്ങുന്നത്. വെള്ളക്കാർ ഇന്ത്യ  ഭരിക്കുന്ന കാലത്തെ ടൗണിലെ വിശേഷങ്ങളും നാട്ടുവർത്തനങ്ങളും വെടി പറച്ചിലുകളുമൊക്കെ ചേരുവയാക്കിയ ഈ നോവൽ ഇക്കാലത്തു കാലഹരണപ്പെട്ടതല്ലേ എന്ന തോന്നലോടെയാണ് ഞാൻ ആരംഭിച്ചത്.

പല സന്ദര്ഭങ്ങളിലും സ്ത്രീ സ്വന്തന്ത്രബോധത്തോട് കൂറ് പുലർത്തുന്ന വ്യക്തി എന്ന നിലക്ക് , നോവൽ വായന നിർത്തിയാലോ എന്ന് പോലുംതോന്നിപോയി. കാരണം മിക്ക പരദൂഷണങ്ങളും സ്ത്രീകളുടെ     രഹസ്യ  ഗർഭത്തെ പറ്റിയും രഹസ്യ വേഴ്ചകളെപ്പറ്റിയും ഒക്കെ  ആയിരുന്നു.18 തികയുംമുന്പേ കല്യാണംകഴിഞ്ഞു ഭർത്താവിന്റെ താത്പര്യങ്ങളെ  കുറിച്ചു മാത്രം ചിന്തിക്കുന്ന അരുമയായ പെൺകിടാങ്ങളെപ്പറ്റിയും മാന്തളിർ നിറമുള്ള സുന്ദരികളെപ്പറ്റിയും മാത്രം അന്പൊടെ ഉള്ള എഴുത്തു  കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി , ചുമ്മാതെയോ ഇപ്പോളും ആ  തലമുറയുടെ ബാക്കിപത്രങ്ങൾ എല്ലാ ആചാര അനുഷ്ഠാനങ്ങളിലും  ഇപ്പോളുമുള്ളത്.  അനുവാചകനെ പിടിച്ചിരുത്തണമെങ്കിൽ അവിഹിതവും അയഥാര്ഥമായ സൗന്ദര്യ നിര്വചനങ്ങളും വേണമെന്ന് ശഠിക്കുന്ന  ഇക്കാലത്തെ സോപ്പുകളും ഈനോവലും തമ്മിൽ എന്ത് വത്യാസം എന്ന് പോലും മണ്ടു ഗണേഷിയും  ആയ ഞാൻ ചിന്തിച്ചു കൂട്ടി.

എന്നാൽ, അതിരാണിപ്പാടമെന്ന കൊച്ചു ടൗണിന്റ വളർച്ചയും അവിടുത്തെ സാധുക്കളായ മനുഷ്യരുടെ വിയർപ്പിന്റെ ഗന്ധമുള്ള കഥകളും അവിടെ തന്നെ വളരുന്ന ഒരു കൊച്ചു പയ്യന്റെ വീക്ഷണ കോണിലാണ് ഞാൻ വായിക്കുന്നത് എന്ന കാര്യം ഇടക്കെപ്പോളോ മറന്നു പോയി . അവിടുത്തെ ഓരോ മനുഷ്യരുടെയും ജീവിത രീതികളും സത്യസന്ധമായ   ആത്മഗതങ്ങളും അവരുടെ നിൽപ്പും നടപ്പുംഭംഗിയായി പ്രതിപാദിക്കുന്ന മണ്ണിന്റെ മണമുള്ള അധ്യായങ്ങൾ ആണ് ഓരോന്നും.

ഒന്നാലോചിച്ചാൽ അതിലെ ഓരോ കഥാപാത്രങ്ങളുമിപ്പോളും  നമുക്കിടയിൽ ജീവിക്കുന്നുണ്ട്. ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ഒറ്റപ്പെട്ടുപോയ ഉദ്യോഗസ്ഥൻ പട്ടരും പതിവ്രതയായി വൈധവ്യം നിര്വൃത്തയോടെ സ്വീകരിചു ജീവിക്കുന്ന  സരസ്വത്യാമ്പാളും വെറും ജാടകൈമുതലാക്കി നടക്കുന്ന കിട്ടൻ റൈറ്ററും യൗവനത്തിൽ തോന്നിയ ചെറിയ കുസൃതിക്ക് വഴിപ്പെട്ട് ജീവിതം നഷ്‌ടമായ ഗോപാലേട്ടനുമൊക്കെ ഇപ്പോളും ഇവിടൊക്കെ തന്നെയുണ്ട് പല രൂപത്തിൽ , പല ഭാവത്തിൽ..

ശ്രീധരൻ ഓർക്കുന്നു അഥവാ വായിക്കുന്നു എന്ന വാച്ചയേന ചില കവിതാ ശകലങ്ങളും നോവലിലുണ്ട്.

പ്രണയത്തെ കുറിച്ചുള്ള ഷെല്ലിയുടെ വരികൾ ഇടയ്ക്കു  മനോഹരമായിത്തന്നെ ചേർത്തിട്ടുണ്ട്.

അച്ഛൻ മരിച്ചപ്പോൾ ഉള്ള ശ്രീധരന്റെ ചില ചിന്തകൾ ഉണ്ടായിരുന്നു. ബാഹ്യനിയന്ത്രണ ഭീഷണി കൂടാത്ത സ്വേഛാപരമായ ജീവിതചര്യയ്ക്കു വേണ്ടി കൊതിച്ച കഥാനായകന് പക്ഷെ സ്വാതന്ത്ര്യം പെട്ടെന്ന്   വന്നപ്പോൾ പുതിയൊരു ഭീതിയാണുണ്ടായത്.ഏകാന്തതയിലെ നിശബ്ദതാ ബോധം.ആജ്ഞാപിക്കാനും അനുവർത്തിക്കാനും ഒരാൾ തന്നെയാകുമ്പോളുള്ള നിഷ്‌ക്രിയമനോഭാവം. എല്ലാം എത്ര  ഭംഗിയായി പറഞ്ഞിരിക്കുന്നു.ശെരിക്കും ഏകാന്തതയിലേക് നീങ്ങുമ്പോൾ ആദ്യമായി ഓരോ വ്യക്തിക്കും തോന്നുന്ന അതെ മനോഭാവം !!

ഒന്നോർത്താൽ പണ്ട് തൊട്ടേ  നിലനിന്നിരുന്ന ദാമ്പത്യത്തിലെ നിശബ്ദമായ അസംപ്ത്രിപ്തികളും ശപിക്കപ്പെട്ടത് എന്ന് കരുതിയിരുന്ന സ്വവർഗ്ഗരതിയും
 ഒക്കെ ഇന്ന് ന്യായെകരിക്കപ്പെടുന്നതിലെ ഔചിത്യം പറയാതെ വയ്യ.വെറും തെറ്റിദ്ധാരണകൽ ആയിരുന്നു ഇതെല്ലാം എന്നും കുലീനമതികൾ എന്നുവിശേഷിപ്പിക്കാവുന്ന സ്ത്രീ രത്നങ്ങൾ ഉള്ളിലെ സംഘര്ഷങ്ങള് കൊട്ടിയടച്ചു ആൻമേൽക്കോയ്മയെ ഓഛാനിച് നിന്നുഎന്നും വേണം മനസിലാക്കാൻ. അന്ധ വിശ്വാസങ്ങളും  വെള്ളക്കാരോടുള്ള അന്ധമായ ബഹുമാനവു കൊണ്ട്  കണ്ണ് മൂടിപ്പോയ അന്നത്തെ മലയാളി സമൂഹം അതിനു അച്ചടക്കം,ഒതുക്കം എന്ന ഓമന പേരിട്ടു വന്നു . അങ്ങനെയുള്ള ഒരു സമൂഹത്തിൽ ഇതിനൊക്കെ എതിരെ ശക്തമായി പ്രതികരിച്ച ഒരുപാട് മഹതികൾ ഉണ്ട് അക്കാലത്തെ ഇന്ത്യയിൽ. അവരെ   നയിച്ച  സർഗ്ഗശക്തിക്കു മുന്നിൽ പ്രണാമം. അതിന്റെ നൂറിലൊന്നു പോലും അവകാശാപ്പിടാനില്ലാത്ത എന്നെപ്പോലുള്ളവരെകുറിച്ച കൂടി ഞാനോർത്തു പോവുകയാണ്.
എന്നും നമ്മുടെ   സമൂഹത്തിനു ശാപം ഗാർഹികമായ   ഒരു യാഥാസ്റ്യഹിക  ബോധം  ആണ്. അതിപ്പോലും കല്യാണാലോചനകളിലും പെണ്ണിന്റെ സ്വഭാവ മഹിമകൾ  വര്ണിക്കുന്നിടത്തും ഉണ്ട്.ആയതിനാൽ ഈ നോവൽ ഒരിക്കലുംകാലഹരണപ്പെട്ടിട്ടില്ലത്ത ഒന്ന് തന്നെ.

സഞ്ചാര സാഹിത്യകാരൻ ആയ നോവലിസ്റ് ആൽപ്സ് മലയോരങ്ങളുടെ ചാതുരി  ഭംഗിയായി അവസാന മര്മരങ്ങളിൽ ചേർക്കാൻ മറന്നിട്ടില്ല. പഴയ കൗതുക വസ്തുക്കൾ തേടികണ്ടുപിടിച് പുതുമയോട് ചേർത്ത് വെച്ച ഓരോ  വിശ്വാസത്തിന്റെയും കാഴ്ചയുടെയും സത്യങ്ങൾ കണ്ടുപിടിക്കാൻ എന്നിലുള്ള പരദേശിയെ തൊട്ടുണർത്തിയിട് പോയ നിർമലമായ ഒരു നോവൽ. ട്രെയിനിടിച്ചു മരിച്ച പാല്കകാരിയും മരണകിടക്കയിൽ ഒന്ന് രണ്ടു നോട്ടങ്ങൾ കൊണ്ട് മാത്രംപ്രണയിച്ച കാമുകനെ ധ്യാനിച്ച അമ്മുക്കുട്ടിയും ധര്മത്തിന്റെ  നിറകുടമായ   കൃഷ്ണൻ മാസ്റ്ററും കന്നിപ്പറമ്പും കണ്ണടക്കുമ്പോൾ എനിക്കുമുന്നിൽ ഇപ്പോളുമുണ്ട്. ഒരു ദേജാവുപോൽ!!