അങ്ങനെ ഏകാന്ത പഥികയായി തുടങ്ങാമെന്ന് വിചാരിച്ചപ്പോൾ തന്നെ മനസിലേക്ക് വന്നത്, സ്വന്തം നാടിനെയും നാട്ടാരെയും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്, എന്നാണ്.അങ്ങനെ 15 വര്ഷം പഴക്കമുള്ള എന്റെ ഡിയോയുമായി ഞാൻ യാത്ര തുടങ്ങി.മട്ടാഞ്ചേരിയാണ് ലക്‌ഷ്യം.
ഒറ്റക്കുള്ള യാത്രയിൽ സ്വന്തം വാഹനവുമായി GPS വെച്ച് പോകുമ്പോൾ രസമാണ്.പലപ്പോളും വഴി തെറ്റും.പ്രത്യേകിച്ച് എന്നെ പോലെ ഒരു ദിശാബോധവും ഇല്ലാത്ത ആൾക്ക്!!വണ്ടി ഓടിക്കുന്നതിൽ കുറച്ചു ആത്മവിശ്വാസക്കുറവുമുണ്ട്.അങ്ങനെ കുറുക്കുവഴി തപ്പി പോയി ഇരട്ടി സമയമെടുത്ത് വൈറ്റിലയിൽ എത്തി സഹോദരൻ അയ്യപ്പൻ റോഡ് കഴിഞ്ഞു, കടവന്ത്ര പനമ്പിളളി നഗർ വഴി നേരെ വെച്ച് പിടിച്ചു മട്ടാഞ്ചേരിയിലേക്ക്.
ഒരു അപകടമുണ്ടായാൽ എന്ത് ചെയ്യണമെന്നോ, വണ്ടി പഞ്ചർ ആയാൽ എന്ത് ചെയ്യണമെന്നോ ചിന്തിച്ചിട്ടില്ല ഇത് വരെ.ഒരു പോക്കാണ്.അങ്ങനെ കാണുകയും കേൾക്കുകയും ചെയ്യാത്ത സ്ഥലത്തു കൂടി ഒക്കെ വണ്ടിയോടിച്ചു നീങ്ങി.ഇടയ്ക്കു കണ്ട അന്തോണീസ് പുണ്യാളന്റെ പള്ളിയിൽ കേറി പ്രാർത്ഥിക്കാനും മറന്നില്ല..കൂടെ ഉണ്ടാകാൻ മാത്രമേ ആവശ്യപ്പെട്ടുള്ളൂ.വീണ്ടും ചുള്ളിക്കൽ എത്തിയപ്പോ ഒന്നുകൂടി വഴി തെറ്റി.എന്നിരുന്നാലും 1 .25 മണിക്കൂറിനുള്ളിൽ മട്ടാഞ്ചേരി കൊട്ടാരത്തിൽ എത്തി.
എത്തിക്കഴിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി...ആദ്യ യാത്രയിലെ വിജയം ആണ്.സന്തോഷം !! രണ്ടു വർഷമായി പോയി കിടന്ന സ്വആദരവ് എവിടുന്നോ വരുന്ന പോലെ..പണ്ട് വെടിഞ്ഞു പോയ ആ ചങ്ങാതിയെ കണ്ടപ്പോ, ന്റെ മനസിന്നെന്തോ ഉൾകൊള്ളാൻ പറ്റിയില്ല. അതെ,ഞാൻ കിതക്കാൻ തുടങ്ങിയിരുന്നു.
പഴയന്നൂർ അമ്പലത്തോട് ചേർന്നാണ് ഈ കൊട്ടാരം.പഴയന്നൂർ അമ്പലത്തിന്റെ അടുത്തള്ള കല്ലിൽ കുറച്ചു നേരം ഇരുന്നു..കൊച്ചി രാജകുടുംബത്തിന്റെ കുടുംബക്ഷേത്രമാണ്.ജൂതദേവാലയവും ഈ ക്ഷേത്രവും ഒരേ മതിലിന്നപ്പുറവും ഇപ്പുറവുമാണ്.അക്കാലത്തെ മത സഹിഷ്ണുതയുടെ വ്യാപ്തി ഓർത്തുപോയി. അമ്പലം ചുറ്റി നടന്നപ്പോൾ ഒരു ബോർഡ് കാണാൻ ഇടയായി.അഹിന്ദുക്കൾക് പ്രവേശനം ഇല്ല.നമ്മൾ സഞ്ചരിക്കുന്നത് മുന്നോട്ടോ അതോ പിനൊട്ടോ .ആ മതിലിനോട് ചേർത്ത് ആ ബോർഡ് വെച്ചിരുന്നെങ്കിൽ , താൻ ഇത്ര കാലവും നിലനിർത്തിപോന്ന സാഹോദര്യം പൊയ്‌പോയല്ലോ എന്നോർത്തു മതിൽ തന്നെ സ്വയം ഇടിഞ്ഞു വീണേനെ.ഇത് കൂടി കണ്ടപ്പോൾ നമ്മൾ ചരിത്രം വീണ്ടും പഠനവിഷയമാകേണ്ടിയിരിക്കുന്നു എന്ന് തോന്നി പോയി.അക്കാലത്തുണ്ടായിരുന്ന ചിന്തകൾ ചിലതെങ്കിലും ശ്രേഷ്ഠം തന്നെയായിരുന്നു.
വിയർപ്പാറിയപ്പോൾ കൊട്ടാരത്തിലേക്ക് കടന്നു.കൊട്ടാരം എന്നൊന്നും പറയാനൊക്കില്ല.ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കൂട്.കൊട്ടാരം എന്ന് എഴുതി വെച്ചിട്ടില്ലെങ്കിൽ, കൊട്ട്ടാരം എന്ന് മനസിലാകുകെ ഇല്ല.
1555-ൽ പറങ്കികൾ ഉണ്ടാക്കി രാജാവിന് സമ്മാനിച്ചതാണ് ഈ കൊട്ടാരം. ഒരു ക്ഷേത്രം കൊള്ളയടിച്ചതിനു ക്ഷമാപണമായി നിർമിച്ചു നല്കിയതത്രെ ഈ കൊട്ടാരം. പിന്നീട് ഡച്ചുകാര് അതിനെ ഒന്ന് കൂടി പുതുക്കിയെടുത്തതിൽ പിന്നെ അത് ഡച്ച് കൊട്ടാരം എന്നറിയപ്പെടാൻ തുടങ്ങി.
ഈ കൊട്ടാരം നാലുകെട്ട് രീതിയിലാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്.ഒരു നടുമുറ്റവും ഉണ്ട്.ഇവിടെയാണ് നേരത്തെ പറഞ്ഞ പഴയന്നൂർ ഭഗവതി ക്ഷേത്രം നിലകൊള്ളുന്നത്.ധാരാളം പുരാണ ബന്ധമുള്ള ചുവർ ചിത്രങ്ങൾ നിറഞ്ഞ ഈ കൊട്ടാരത്തിൽ യൂറോപ്യൻ ബന്ധം ഓർമിപ്പിക്കുന്ന ചില ആർച്ചുകളും പ്രതിസമതയുള്ള ചില ഘടനകളും അവിടെയുണ്ട്.എന്നിരുന്നാലും നല്ല രീതിയിൽ ശ്രദ്ധയും ടൂറിസം വിഭാഗത്തിന്റെ നോട്ടവും അവിടെ ആവശ്യമുണ്ട്.
കുറച്ചപ്പുറത്തായിട്ടു തന്നെ പരദേശി ജൂത ദേവാലയം ഉണ്ട്.യഹൂദൻ മാപ്പിളക്കു രാജാവ് കൊടുത്ത സ്ഥലത്താണ് ഈദേവാലയം നിലകൊള്ളുന്നത്.
പഴയ ബെൽജിയൻ ബഹുശാഖാ ദീപങ്ങളും പിച്ചള അഴികൾ നിറഞ്ഞ പ്രസംഗ പീഠങ്ങളും നിറഞ്ഞ ആ പഴയ പള്ളിയിൽ കുറച്ചു നേരം ഇരുന്നു.
പിന്നീട് നടന്നത് ജൂത തെരുവിലേക്കാണ്.അവിടെ എപ്പോളും തിരക്കാണ്. മലയാളം പറയുന്ന ജൂതന്മാരും മലബാറി ജൂതന്മാരും ഒക്കെ കഥകൾ പറഞ്ഞിരുന്നു പുരാതന സാധനങ്ങൾ വിൽക്കുകയാണ്. പഴയ ആഭരണങ്ങും കളിപ്പാട്ടങ്ങളും ഒക്കെ നിരത്തി വെച്ചിട്ടുണ്ട്. കുഞ്ഞു കുഞ്ഞു നെറ്റിപ്പട്ടങ്ങളും പലപല നിറങ്ങിലുള്ളള തോരണങ്ങളും ആ തെരുവിനെ വര്ണാഭമാക്കിയിട്ടുണ്ട്. എന്റെ മൊബൈൽക്യാമെറ കണ്ണുകൾ എല്ലാം ഒപ്പിയെടുക്കാൻ നോക്കുമ്പോളും ഇതൊക്കെ കണ്ടു തഴമ്പിച്ച താടി നീട്ടിവളർത്തിയ അപ്പൂപ്പന്മാർ എന്നെ ലവലേശം ശ്രെദ്ധിക്കുന്നുണ്ടായില്ല.എന്തുകണ്ടാലും ക്യാമെറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുന്ന പുതു മലയാളി സമൂഹത്തിനെ നന്നായി മനസിലാക്കിയത് കൊണ്ടാകാം എന്തെലുംവേണോ എന്നുപോലുമവർ എന്നോട് ചോദിച്ചില്ല.
പണ്ടെപ്പോളോ അവിടെ കുട്ടിപ്പാവാടയുമുടുത്തു എല്ലാം ജിജ്ഞാസയോടെ വിടർന്ന കണ്ണുകളാൽ കണ്ടു മതിവരാത്ത പെൺകുട്ടിയെ പോലെ ഞാൻ അവിടെ ഒക്കെ നടന്നു.എന്റെ മനസിലെ ആഗ്രഹം ഒരു കൊച്ചു പെൺകുട്ടിയായ മാറി അവിടെ എവിടെയോ തന്നെ തങ്ങിനിൽകുന്നപോലെ.
ഈ കാഴ്ചകൾ ഒന്നും ഒരിക്കലും മറന്നു പോകല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ മടങ്ങി.

No comments:
Post a Comment